സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍: ബോധവത്കരണ പരിപാടി നാളെ


Ad
 
സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നടപ്പിലാക്കുന്ന ബോധവത്കരണ, ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ നാളെ  (വെള്ളി) നടക്കും. ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന ആശയം പ്രചരിപ്പിക്കുന്നതിനും, ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പ്രാധാന്യം, ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിലുള്ള പദ്ധതികള്‍ എന്നിവ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് ക്ലാസുകള്‍ നല്‍കും. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 ന്  നാണ് പരിപാടി. ഉച്ചയ്ക്ക് 2.30 മുതല്‍ 5 വരെ ജനസമ്പര്‍ക്ക പരിപാടിയും നടക്കും.
ചടങ്ങില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. ബി. രാജേന്ദ്രന്‍ ബോധവത്കരണ ക്ലാസെടുക്കും. ജില്ലാതല നോഡല്‍ ഓഫീസര്‍മാരായ ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ബി. സെയ്ന, പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. ലീല എന്നിവര്‍ പദ്ധതി വിശദീകരണം നടത്തും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *