നിയമസഭ തിരഞ്ഞെടുപ്പില്‍ പണിയ സമുദായത്തിന് പ്രാതിനിധ്യം നല്‍കണം :നീതിവേദി


Ad
മാനന്തവാടി: നിയമസഭ തിരഞ്ഞെടുപ്പില്‍ പണിയ സമുദായത്തിന് പ്രാതിനിധ്യം നല്‍കണമെന്ന് നീതിവേദി ആവശ്യപ്പെട്ടു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ആദിവാസി സമൂഹമാണ് പണിയ സമുദായം. പട്ടിക വര്‍ഗ്ഗത്തിന് വേണ്ടി സംവരണം ചെയ്തിരിക്കുന്ന നിയോജക മണ്ഡലങ്ങളാണ് സുല്‍ത്താന്‍ ബത്തേരിയും മാനന്തവാടിയും. നാളിതുവരെ പണിയ സമുദായത്തില്‍ നിന്നും നിയമ സഭയിലേക്ക് ഒരിക്കല്‍ പോലും പ്രാതിനിധ്യം ഉണ്ടായിട്ടില്ലെന്നും ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പില്‍ പട്ടിക വര്‍ഗ സംവരണ മണ്ഡലങ്ങളില്‍ ഏതിലെങ്കിലും പണിയ സമുദായത്തില്‍പെട്ടവരെ മത്സരിപ്പിക്കാന്‍ തയ്യാറാകണമെന്നും എല്ലാ രാഷ്ട്രീയ മുന്നണികളോടും നീതിവേദി ജനറല്‍ ബോഡി യോഗം അഭ്യര്‍ത്ഥിച്ചു.നീതിവേദി പ്രസിഡന്റ് അഡ്വക്കേറ്റ് ഫാദര്‍ തോമസ് ജോസഫ് തേരകം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫ്‌ളൈസി ജോസ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ മിനി വാഴവറ്റ, ജില്ലാ പീസ് ഫോറം ചെയര്‍മാന്‍ കെ ഐ തോമസ്, ജനറല്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ ചീക്കല്ലൂര്‍, അഡ്വക്കേറ്റ് മരിയ, അഡ്വക്കേറ്റ് ഫാദര്‍ സ്റ്റീഫന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു..
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *