വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്ഥാപിക്കണം – പനമരം പൗര സമിതി മനുഷ്യ ചങ്ങല സംഘടിപ്പിച്ചു


Ad
പനമരം : വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പനമരം പൗര സമിതിയുടെ നേതൃത്വത്തിൽ പനമരം ടൗണിൽ  മനുഷ്യ ചങ്ങല സംഘടിച്ചു. പനമരം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ പനമരത്തെ പൗര പ്രമുഖർ ഉൾപ്പെടെയുള്ള നിരവധി ആളുകൾ പങ്കെടുത്തു. പ്ലക്കാർഡുകൾ ഉയർത്തിയും കോവിഡ് കാലത്തെ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി  കൈകളിൽ വടികൾ കോർത്തുപിടിച്ചായിരുന്നു ചങ്ങല തീർത്തത്. സാഹിത്യകാരൻ ശിവരാമൻ പാട്ടത്തിൽ മനുഷ്യ ചങ്ങലയുടെ ആദ്യ കണ്ണിയായി പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ മെഡിക്കൽ കോളേജ് മുഴുവൻ ജനങ്ങൾക്കും ഉപകരിക്കണമെങ്കിൽ ജില്ലയുടെ മധ്യഭാഗത്താവണം മെഡിക്കൽ കോളേജ് സ്ഥാപിക്കേണ്ടത്. അതിനായി ജില്ലയുടെ മധ്യഭാഗമായ
പനമരം , കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തിയിൽ 
മെഡിക്കൽ കോളേജ് സ്ഥാപിക്കണം.
കൂടാതെ പൂതാടി, കോട്ടത്തറ, മുട്ടിൽ, മീനങ്ങാടി എന്നീ പഞ്ചായത്തുകളുമായി അതിർത്തികൾ പങ്കിടുന്നതും എല്ലാ വിധ സൗകര്യമുള്ളതുമായ ഇടവുമാണ്. പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്ത, വന്യമൃഗ ശല്യമില്ലാത്ത, പ്രളയ ഭീഷണിയില്ലാത്ത, മണ്ണിടിച്ചിൽ ഇല്ലാത്ത, റോഡ് സൗകര്യമുള്ള സ്ഥലങ്ങൾ ഇവിടെ ലഭ്യമാണ്. 
ജില്ലയുടെ ഏതു കോണിൽ നിന്നും ഒരു മണിക്കൂറിനുള്ളിൽ ഇവിടേക്കെത്താം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇക്കാര്യത്തിൽ അധികാരികളുടെ ശ്രദ്ധ ചെലുത്തുന്നതിനായാണ്  മനുഷ്യ ചങ്ങല തീർത്തതെന്നും ഭാരവാഹികളായ എം.ആർ.രാമകൃഷ്ണൻ, കെ.സി. സഹദ്, റസാക്ക്.സി. പച്ചിലക്കാട്, വി.ബി.രാജൻ, കാദറുകുട്ടി കാര്യാട്ട്,  എന്നിവർ പറഞ്ഞു. ടി.ഖാലിദ്
പി.എൻ. അനിൽകുമാർ , അജ്മൽ തിരുവാൾ , സി. ഹക്കീം, ജോയി കുര്യൻ നടവയൽ, യൂനസ് പൂമ്പാറ്റ, അഷ്റഫ് വെറൈറ്റി തുടങ്ങിയവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *