കലാ ഉത്സവ്: ദേശീയ തലത്തില്‍ ബെനീറ്റയ്ക്ക് ഒന്നാം സ്ഥാനം


Ad
സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ കലാഉത്സവ് സാംസ്‌കാരിക മേളയില്‍ കല്ലോടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ബെനീറ്റ വര്‍ഗീസിന് ഒന്നാം സ്ഥാനം. തദ്ദേശീയമായ കളിപ്പാട്ടങ്ങള്‍, കളികള്‍ എന്ന ഇനത്തിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. എടവക എള്ളുമന്ദം വലിയപറമ്പില്‍ വര്‍ഗീസിന്റെയും ഷീനയുടെയും ഇളയ മകളാണ് ബെനീറ്റ.
സമഗ്ര ശിക്ഷാ വയനാടിന്റെ നേതൃത്വത്തില്‍ ബി.ആര്‍.സി തലങ്ങളില്‍ മത്സരം നടത്തിയിരുന്നു.  തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ജില്ലാതലത്തില്‍ ഓണ്‍ലൈന്‍ മത്സരം നടത്തി. മാനന്തവാടി ബി.ആര്‍.സി.യെ പ്രതിനിധീകരിച്ച് ജില്ലാതല മത്സരത്തിലും തുടര്‍ന്ന് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിലും ബെനീറ്റയ്ക്ക് Iഒന്നാം സ്ഥാനം ലഭിച്ചു. 2021 ജനുവരി 15, 16 തിയ്യതികളിലാണ് ദേശീയതല മത്സരത്തിന്റെ ഭാഗമായി കോഴിക്കോട് വെച്ച് പരിപാടിയുടെ ഷൂട്ടിംഗും ഓണ്‍ലൈന്‍ ആയി ജഡ്ജ്‌മെന്റും നടന്നത്. തെങ്ങോലകൊണ്ടും, തെങ്ങിന്റെ വിവിധ ഭാഗങ്ങള്‍ കൊണ്ടും ചുരുങ്ങിയ സമയം കൊണ്ട് നിരവധി കളിയുപകരണങ്ങള്‍ ബെനീറ്റ നിര്‍മിച്ചത് ദേശീയ തലത്തിലെ ജൂറിയുടെ പ്രത്യേക അഭിനന്ദനങ്ങള്‍ക്കിടയാക്കി. ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം കൈവരിച്ച ബെനീറ്റ വര്‍ഗീസിനെ സമഗ്ര ശിക്ഷാ വയനാട് ജില്ലാ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ എം അബ്ദുല്‍ അസീസ് അഭിനന്ദിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ പി.ജെ. ബിനേഷ്, ഒ.പ്രമോദ്,  എം.ഒ.സജി എന്നിവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *