April 19, 2024

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

0
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി  നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)/ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) എന്നീ കോഴ്‌സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളിലും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റായ www.ihrd.ac.in ലും ലഭിക്കും.
പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 15 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും 18 വരെ വരെ 200/ രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. ഏപ്രില്‍/മേയ് 2021 ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ മാര്‍ച്ച് 3 നകവും 200 രൂപ ലേറ്റ് ഫീയോടുകൂടി 18 വരെയും അതത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം. നിര്‍ദ്ദിഷ്ട തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *