ഭാരതിയാർ യൂണിവേഴ്സിറ്റി ഫലം: നീലഗിരി കോളേജിൽ ഇത്തവണയും മൂന്നു റാങ്കുകൾ


Ad
 
സുൽത്താൻ ബത്തേരി: ഭാരതിയാർ യൂണിവേഴ്സിറ്റി പരീക്ഷ ഫലം പുറത്തു വന്നപ്പോൾ താളൂരിലെ നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലേക്ക് മൂന്നു റാങ്കുകൾ.  ഹെപ്‌സിബ ജോൺസൺ-എം.കോം (സി എ) റാങ്ക്- അഞ്ച്, വിഷ്ണുജ വി -ബി എ  (ഇംഗ്ലീഷ് )-റാങ്ക്-ആറ്, സന്ധ്യമോൾ-ബി.കോം (സി എ)-റാങ്ക് -10 എന്നിവരാണ് മികച്ച വിജയം നേടിയത്. കഴിഞ്ഞ തവണകളിൽ നേടിയ മൂന്നു റാങ്കുകൾക്കൊപ്പം ഇത്തവണയും മൂന്നു റാങ്കുകൾ കരസ്ഥമാക്കിയതിലൂടെ യൂണിവേഴ്സിറ്റിക്ക് കീഴിലെ കൂടുതൽ റാങ്കുകൾ നേടുന്ന കോളേജുകളിൽ നീലഗിരി കോളേജ് ഇടം നേടി. നിർധന കുടുംബങ്ങളിലെ അംഗങ്ങളായ മൂവരും പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് ഉന്നത വിജയം നേടിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് കോളേജ്‌ മാനേജ്‌മന്റ് ഏർപ്പെടുത്തിയ  മെറിറ്റ് സ്കോളർഷിപ്പിലൂടെയാണ് സന്ധ്യമോൾ, ഹെപ്‌സിബ ജോൺസൺ എന്നിവർ പഠനം തുടരുന്നത്. എം കോം റാങ്ക് ജേതാവ് ഹെപ്‌സിബ ഡിഗ്രീ തലത്തിലും റാങ്ക് നേടിയിരുന്നു. 
അടുത്ത ദിവസം കോളേജിൽ നടക്കുന്ന ചടങ്ങിൽ റാങ്ക് ജേതാക്കളെ ആദരിക്കുമെന്ന് മാനേജിങ് ഡയറക്ടർ റാഷിദ് ഗസാലി അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *