April 23, 2024

മെഡിക്കൽ കോളേജ് : ജില്ലാ ആശുപത്രിയിൽ പ്രവർത്തനമാരംഭിക്കണമെന്ന് ഡയാന ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്

0
മാനന്തവാടി :മെഡിക്കൽ കോളേജ് ജില്ലാ ആസ്പത്രിയിൽ പ്രവർത്തനമാരംഭിക്കണമെന്ന് ഡയാന ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജ് തുടങ്ങാനുള്ള എല്ലാ വിധ ഭൗതികസൗകര്യങ്ങളും ജില്ലാ ആസ്പപത്രിയിലുണ്ട്.
സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന രീതിയിലുള്ള അത്യാഹിത വിഭാഗം, ട്രോമ കെയർ യൂണിറ്റും ഉണ്ട്.
ആധുനിക രീതിയിലുള്ള ഒ.പി.യുടെ നവീകരണം,ഹൃദയസംബന്ധമായ ചികിത്സക്കുള്ള കാത്ത് ലാബിൻ്റെ പ്രവൃത്തിയും പൂർത്തിയായി വരുന്നുണ്ട്. ആധുനിക ലാബും ട്രോമ കെയർ യൂണിറ്റി നോട് അനുബന്ധ മായ ആറ് ബെഡുകളോടെയുള്ള എല്ലാ സൗകര്യവുമുള്ള ഐ.സി.യുവും സജ്ജമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.രക്തത്തിലെ അണുക്കളെ വേർതിരിച്ചെടുക്കാൻ സാധിക്കുന്ന ആധുനിക യന്ത്രങ്ങളടക്കമുള്ള ബ്ലഡ് ബാങ്ക്, ഗർഭിണികളുടെയും കുട്ടികളുടെയും ആധുനിക ചികിത്സ സൗകര്യമുള്ള പ്രത്യോകലേബർ ബ്രൂട്ടേ, ലേബർ റൂം, വിശാലമായ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് ,അത്യാധുനിക രീതിയിൽ ലാമിനാർ പ്ലേ സൗകര്യമുള്ള ആറ് തീയ്യേറ്ററുകൾ, നവജാത ശിശുക്കളുടെ
ചികിത്സാ സൗകര്യം, സർ ജറി വിഭാഗത്തിൽ 16 ൽ അധികം വെൻ്റിലേറ്ററുകളുള്ള ഐ.സി.യു. മുട്ടുകാൽ മാറ്റി വെക്കൽ ഇടുപ്പ് എല്ല് മാറ്റി വെക്കൽ, കാർത്തോ സർജറികളും ലാപ്രോസ് കോപ്പിക് സർജറിയും, നടത്താൻ സൗകര്യമുള്ള ജില്ലാ ആസ്പത്രിയിൽ മെഡിക്കൽ കോളേജ് തുടങ്ങിയാൽ ആദിവാസികൾക്കും, സാധാരണക്കാർക്കും ഏറെ ഉപകാരപ്രദമായിരിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് ഡോ: സി.കെ.രജ്ഞിത്ത്, ശശിമാസ്റ്റർ, കെ.അബൂബക്കർ കോയ, എൻ.എ.റഹീം, ടി.രവീന്ദ്രൻ, ടി.എം.പയസ്, എന്നിവർ സംബന്ധിച്ചു.
അഡ്വ.കെ.കെ.രമേശ് നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *