എന്‍ട്രന്‍സ് പരിശീലന ധനസഹായം


Ad

       
 2020 അദ്ധ്യയന വര്‍ഷം പ്ലസ് ടൂ പരീക്ഷ പാസ്സായി ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ കെമിസ്ട്രി, ഫിസിക്സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടിയവരും, കുടുംബ വാര്‍ഷിക വരുമാന പരിധി 6 ലക്ഷം രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കായി അംഗികൃത സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ഹതയുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, സ്‌കൂളില്‍ നിന്നും എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ നിന്നുമുള്ള  സാക്ഷ്യപത്രം എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫെബ്രുവരി 9 നകം അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ കല്‍പ്പറ്റ 04936 208099 പനമരം 04935 220074, മാനന്തവാടി 04935 241644, സു.ബത്തേരി 04936 221644.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *