വീട്ടിലൊരു പച്ചക്കറിത്തോട്ടം വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു.


Ad
പിണങ്ങോട്. വയനാട് ഓർഫനേജ് ഹയർ സെക്കണ്ടറി സ്‌കൂൾ  എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ  ഹരിതകാന്തിയിൽ  ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിയുടെ  വിളവെടുപ്പ് ഉദ്‌ഘാടനം തരിയോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷമീം പറക്കണ്ടി നിർവഹിച്ചു. എല്ലാ വോളന്റിയേഴ്‌സിന്റെ വീട്ടിലും വിഷരഹിത ജൈവ പച്ചക്കറി ഉപയോഗം  പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് പദ്ധതി. ഒന്നാം വർഷ വോളന്റിയർ അലീന ലിസ് ജെയ്സന്റെ വീട്ടിൽ വച്ചു നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ താജ് മൻസൂർ, പി എ സി മെമ്പർ സാജിദ് പി കെ, പ്രോഗ്രാം ഓഫീസർ ഇസ്മായിൽ തോട്ടോളി, അധ്യാപകരായ ജയ്സൻ പി ജെ, അയ്യൂബ് ടി, വോളന്റിയേഴ്‌സായ അക്ഷയ് ബെനഡിക്ട്, അലൻ ജോർജ്, ആദിത്യ കൃഷ്ണ, നിവേദ് എസ് ജി, കീർത്തന ലക്ഷ്മി എന്നിവർ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *