ശമ്പള കമ്മീഷൻ റിപ്പോർട്ട് നിലവിലെ ആനുകൂല്യങ്ങൾ പോലും കവർന്നെടുക്കുന്നത്:എൻ.ജി.ഒ സംഘ്


Ad

മാനന്തവാടി:  പതിനൊന്നാം  ശമ്പള കമ്മീഷൻ റിപ്പോർട്ട് നിലവിലെ ആറു കൂല്യങ്ങൾ പോലും കവർന്നെടുക്കുന്നതാണെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് അനിത രവിന്ദ്രൻ . എൻ ജി ഒ സംഘ് 41 നാം വയനാട് ജില്ലാ സമ്മേളനം  ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ശമ്പള പരിഷ്കരെണം ജീവനക്കാരെ വഞ്ചിക്കുന്നതും പൊതു സമുഹതെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു.
               നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ആയ സി സി എ , ഫിറ്റ്മെന്റ് ആനുകൂല്യം , സർവീസ് വെയിേറ്റേജ് , കുടിശ്ശികയായ ക്ഷാമബത്ത , എച്ച് ബി എ തുടങ്ങിയവെയെല്ലാം അട്ടിമറിക്കുന്നതാണ് ഇപ്പോൾ സർക്കാരിനു സമർപ്പിച്ചിട്ടുള്ള റിപ്പോർട് .
അതുപോലെ തന്നെ പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിനെക്കുറിച്ചും , ജീവക്കാരുടെ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുന്നതിനെ കുറിച്ചും പരിഷ്കരണ റിപ്പോർട്ട് മൗനം പാലിക്കുകയാണ്. അതിനാൽ തന്നെ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് ശമ്പള പരിഷ്കരണം നടത്താൻ സർക്കാർ തയ്യാറാകണം എന്ന് അനിത രവീന്ദ്രൻ ആവശ്യപ്പെട്ടു . എം.കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ജി.നായർ, വിൽഫ്രഡ് ജോസ്, സുന്ദരൻ, പി. പ്രശാന്ത് , എ.കെ സജീവ് , സുരേഷ് ബാബു , കെ. മോഹനൻ , കെ. ഗോപാലകൃഷ്ണൻ , കെ. നിധീഷ് എന്നിവർ സംസാരിച്ചു.

                           എൻ.ജി.ഒ സംഘ്    ജില്ലാ  പ്രസിഡണ്ട് യായി: .  സുരേഷ്.പി , വൈസ് പ്രസി: വി.കെ. ഭാസ്ക്കരൻ,

  ഇ.എം.സതീശൻ, ജില്ലാ സെക്രട്ടറി:  ബ്രിജേഷ്.വി.പി , ജോ. സെക്ര : . അമ്യതരാജ്  , ജില്ലാ ട്രഷർ: . കെ . നിധീഷ്. , വനീത കൺവീനർ : . സ്മിത വി.എൻ എന്നിവരെ തിരഞ്ഞെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *