എടവക മികവ് പുരസ്കാരം സമ്മാനിച്ചു


Ad
എടവക :ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികവു തെളിയിച്ച പ്രതിഭകളെ എടവക ഗ്രാമ പഞ്ചായത്ത് ഭരണസമിതി എടവക മികവ് പുരസ്കാരം നൽകി ആദരിച്ചു.
       ദേശീയ കലാ ഉത്സവിൽ തദ്ദേശീയ കളിപ്പാട്ട നിർമ്മിതിയിൽ ഒന്നാം സ്ഥാനം നേടിയ എള്ളുമന്ദം സ്വദേശി ബെനീറ്റ വർഗീസ് വലിയപറമ്പിൽ; കൊങ്കൺ വെർച്വൽ മാരത്തോണിൽ 28 മണിക്കൂർ കൊണ്ട് 161 കിലോമീറ്റർ ഓടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പുലിക്കാട് സ്വദേശി ജോസ് ഇല്ലിക്കൽ എന്നിവരെയാണ് എടവക ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചത്. 
      വൈസ് പ്രസിഡണ്ട്‌ ജംസീറ ശിഹാബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയി, ശിഹാബ് അയാത്ത്, മെമ്പർ മാരായ ഷിൽസൺ മാത്യു, സന്തോഷ് .സി .എ സെക്രട്ടറി പി.കെ.ബാലസുബ്രമണ്യൻ' പ്രസംഗിച്ചു.
 ജൂണിയർ വിഭാഗം ക്രിക്കറ്റ് ബോൾ ത്രോയിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആസാമിൽ പോയ വാളേരി സ്വദേശി വിഷ്ണു .പി .കെ തിരിച്ചെത്തൂന്ന മുറയ്ക്ക് പുരസ്കാരം നൽകി ആദരിക്കും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *