കുറുമ സമുദായക്കാരുടെ രാജാവ് തലച്ചിൽ അപ്പാട് രാമു (90) നിര്യാതനായി.


Ad
മീനങ്ങാടി :- കുറുമ സമുദായക്കാരുടെ രാജാവ് തലച്ചിൽ അപ്പാട് രാമു (90) നിര്യാതനായി. സാമുദായികചാരങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്നത് അപ്പാട് തലച്ചിലാണ്. പനമരംപുഴയ്ക്ക് ഇക്കരെ മുതൽ എരുമാട് കല്ലിച്ചാൽ വരെയുള്ള കുറുമൻ സമുദായക്കാരുടെ ആചാരങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നയാളാണ് വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടത്. കുറുമൻ സമുദായക്കാർ താമസിക്കുന്ന പ്രദേശങ്ങളെ പാറയ്ക്ക് മേലെയെന്നും പാറയ്ക്ക് താഴെയെന്നും രണ്ടാക്കി തിരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മുഴുവൻ കുറുമ കുടികളിലെയും സാമുദായിക ആചാരങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നത് അപ്പാട് തലച്ചിലാണ്‌. മരണപ്പെട്ട് മുന്നാം നാൾ അടിയന്തിരം കഴിഞ്ഞ് 13-ാം നാൾ സമുദായ ആചാരപ്രകാരം കുന്ന് കുടി മൂപ്പൻമാരും നാലപ്പാടി മുത്തപ്പൻമാരെയും വിളിച്ച് ചേർത്ത് കൂട്ടം പറഞ്ഞ് കൂട്ടം ചേർന്നാണ് അടുത്ത തലച്ചിലിൻ്റെ സ്ഥാനാരോഹണം. മുഴുവൻ കുറുമൻ കൂടിയിൽ നിന്നും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.പ്രായമല്ല സ്ഥാനമാണ് തലച്ചിലായി അവരോധിക്കുന്നതായുള്ള മാനദണ്ഡം. അടുത്ത തലച്ചിൽ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുക 53കാരനായ അപ്പാട് സുബ്രമണ്യനാണ്.
ഭാര്യ:-  പരേതയായ പതവി 
മക്കൾ:   പ്രഭാകരൻ.എ.ആർ.,
ചന്ദ്രൻ,തങ്കമണി,മണികണ്ഠൻ (എ.എസ്.ഐ.മീനങ്ങാടി Pട),പുഷ്പ്പ
, ബിന്ദു,സുമ
മരുമക്കൾ  രാധ, കൈരളി,നാരായണൻ,
സുജാത,രാമകൃഷ്ണൻ,ഗോപാലൻ (late),
പത്മനാഭൻ
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *