ആദിവാസി കുട്ടികളെയും വയോജനങ്ങളെയും കൈപിടിച്ച് മമ്മൂട്ടിയും കെയർ ആന്റ് ഷെയറും – വീൽചെയർ – ക്രച്ചസ് വിതരണം ചെയ്തു


Ad
 വയനാട്: അംഗ പരിമിതരായ ആദിവാസി കുട്ടികളെയും വയോജനങ്ങളെയും കൈപിടിച്ച് നടൻ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പൂർവികം എന്ന പദ്ധതിയുടെ ഭാഗമായാണ് നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ അംഗ പരിമിതരായ ആദിവാസി കുട്ടികൾക്കുള്ള വീൽ ചെയർ, വയോജനങ്ങൾ ആയ ആദിവാസി അംഗപരിമിതർക്ക് ക്രച്ചസ് ഉം  നൽകുന്നത്. ജില്ലയിലെ ട്രൈബൽ ഡിപ്പാർട്ട്മെന്റ്റിന്റെ ആവശ്യം പരിഗണിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.  അംഗ പരിമിതരായ ആദിവാസി സഹോദരങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും, സഹായങ്ങളും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പദ്ധതി നടപ്പിലാക്കി വരുന്നു എന്ന് കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപുഴ പറഞ്ഞു.
 ചടങ്ങിൽ വയനാട് ജില്ലാ കളക്ടർ ഡോക്ടർ അദീല അബ്ദുള്ള അധ്യക്ഷത വഹിച്ചു. അംഗ പരിമിതരായ ആദിവാസി കുട്ടികൾക്കുള്ള വീൽചെയർ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപുഴ സമർപ്പണം ചെയ്തു. കൂടാതെ ആദിവാസികളായ അംഗപരിമിതർക്കുള്ള ക്രച്ചസ് വിതരണം വയനാട് ജില്ലാ കളക്ടർ ഡോക്ടർ അദീല അബ്ദുള്ള നിർവഹിച്ചു. ഐ ഡി ടിപി ജില്ലാ പ്രോജക്ട് ഓഫീസർ  കെ. സി ചെറിയാൻ, ട്രൈബൽ  ഡെവലപ്മെന്റ് ഓഫീസർ ജി. പ്രമോദ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നജ്മുദ്ദീൻ തിരുനെല്ലി സാക്ഷരതാ പ്രേരക് ശ്രീജ ഉണ്ണി, കമ്മിറ്റഡ് സോഷ്യൽ വർക്കർ ശ്രീജിത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *