പെന്‍ഷന്‍കാര്‍ക്കുള്ള ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചു.


Ad
ജില്ലാ സമ്മേളനം
 കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റ എംജിറ്റി ഹാളില്‍ നടന്നു.പെന്‍ഷന്‍കാര്‍ക്കുള്ള ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കാത്ത നടപടിയില്‍ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഇപ്പോള്‍ 80-വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് 1000/- രൂപ പെന്‍ഷന്‍ അനുവദിച്ചത് 70- വയസ്സ് കഴിഞ്ഞ പെന്‍ഷകാര്‍ക്കും അനുവദിക്കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ പി എസ് എസ് പി എ സംസ്ഥാന കമ്മിറ്റിയംഗം പി.സി.വര്‍ഗ്ഗീസ് സര്‍ക്കാറിനോടാവശ്യപ്പെട്ടു.ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമാക്കുന്ന തരത്തില്‍ അശാസ്ത്രീയമായ രീതിയില്‍ നിര്‍ണയിച്ച ബഫര്‍ സോണ്‍ കരട് പ്രഖ്യാപനത്തെ തള്ളിക്കളഞ്ഞ് ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാനുള്ള തീരുമാനമെടുക്കണമെന്ന് കെ എസ് എസ് പി എ വയനാട് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

2021- വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി വിപിനചന്ദ്രന്‍ മാസ്റ്റര്‍( പ്രസിഡന്റ്), വി.രാമനുണ്ണി ( സെക്രട്ടറി), ജി.വിജയമ്മ ടീച്ചര്‍ ( വനിതാ ഫോറം പ്രസിഡന്റ്), സി. ജോസഫ്, കെ.കെ.കുഞ്ഞമ്മദ്, ടി.ഒ. റൈ മണ്‍, പി.കെ.രാജന്‍ മാസ്റ്റര്‍, ടി.ജെ. സക്കറിയാസ് (സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍മാര്‍ ) എന്നിവരെ തിരഞ്ഞെടുത്തു ., പി.സി.വര്‍ഗ്ഗീസ് വരണാധികാരിയായിരുന്നു..

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *