പോപ്പുലർ ഫ്രണ്ട് : യൂണിറ്റി മാർച്ചും, ബഹുജനറാലിയും ഫെബ്രുവരി 17 ന് കബളക്കാട്


Ad
കൽപ്പറ്റ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിവസമായ ഫെബ്രുവരി 17 ന് ദേശവ്യാപകമായി നടത്തുന്ന പോപ്പുലർ ഫ്രണ്ട് ഡേയുടെ ഭാഗമായി കേരളത്തിലെ പതിനെട്ടു കേന്ദ്രങ്ങളിൽ യൂണിറ്റി  മാർച്ചും ബഹുജന റാലിയും  പൊതുസമ്മേളനവും നടത്താൻ  തീരുമാനിച്ചതായും, വയനാട് ജില്ലയിലെ പരിപാടി കബളക്കാട് വെച്ച് നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിൻറെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികൾ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് ,നിർഭാഗ്യവശാൽ ഭരണ-പ്രതിപക്ഷ സംവിധാനങ്ങളും സംഘപരിവാരത്തോട്  മൃദുസമീപനം തുടരുകയാണ്. ഈയൊരു സാഹചര്യത്തിലാണ് മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായി ജാതി മത ഭേദമന്യേ എല്ലാവരും ഒന്നിക്കണം എന്ന സന്ദേശം ഉയർത്തി കൊണ്ട് പോപ്പുലർ ഫ്രണ്ട് യൂണിറ്റി മാർച്ച് നടത്തുന്നത്. 
ഫെബ്രുവരി 17 വൈകുന്നേരം 4 30ന് കമ്പളക്കാട് ചാരായ വളവിനടുത്തുനിന്ന് ആരംഭിക്കുന്ന യൂണിറ്റി മാർച്ചും ബഹുജന റാലിയും ശഹീദ്  ആലി മുസ്ലിയാർ നഗറിൽ( ക്രൈംബ്രാഞ്ച് ഓഫീസിനടുത്തുള്ള മൈതാനം )സമാപിക്കുന്നു. 
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി പി റഫീഖ് ഉദ്ഘാടനം ചെയ്യും.  വിവിധ സംഘടനാ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.
 വാർത്താസമ്മേളനത്തിൽ പോപ്പുലർഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കെ പി അഷ്റഫ്,  ജില്ലാ സെക്രട്ടറി എസ് മുനീർ,  ജില്ലാ കമ്മിറ്റി അംഗം നാസർ എട്ട്  ബൈത്ത് എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *