തോട്ടം തൊഴിലാളികൾക്കുള്ള ഭവന സമുച്ചയം;തറക്കല്ലിടൽ നാളെ


Ad
 
ഭൂരഹിതരും ഭവനരഹിതരുമായ തോട്ടം തൊഴിലാളികൾക്കുള്ള ഭവന പദ്ധതിയുടെ ശിലാസ്ഥാപനം മേപ്പാടി ചെമ്പ്ര എസ്റ്റേറ്റ് പുഴമൂലയിൽ നാളെ  (ഫെബ്രുവരി 16 ന് )  രാവിലെ 8.30 ന് എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിക്കും. സി.കെ ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ രാഹുൽ ഗാന്ധി, പി.വി അബ്ദുൾ വഹാബ്, എം.വി ശ്രേയാംസ് കുമാർ തുടങ്ങിയവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള വിവിധ ജനപ്രതിനിധികളും പങ്കെടുക്കും.  തോട്ടം തൊഴിലാളികൾക്ക് ഭവന നിർമ്മാണത്തിനാവശ്യമായ ഒരേക്കർ ഭൂമി പീവീസ് ഗ്രൂപ്പ് ചെയർമാനായ പി.വി അബ്ദുൾ വഹാബിന്റെ ഉടമസ്ഥതയിലുള്ള ചെമ്പ്ര പീക്ക് ഫാത്തിമ ഫാംസ് എന്ന എസ്റ്റേറ്റിൽ നിന്നുമാണ് ഈ ഭൂമിയിൽ കേരളാ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ അനുവദിച്ച പൊതു നന്മ ഫണ്ട് ഉപയോഗിച്ച് ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാനാണ് സർക്കാരിന്റെ തീരുമാനം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *