പുതുജീവനം പദ്ധതി അവലോകനം നടത്തി


Ad

കൽപ്പറ്റ:കിലയുടെ സഹായത്തോടെ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതി, വിവിധ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടത്തിവരുന്ന ആദിവാസി ലഹരി വിമുക്ത ക്യാമ്പയ്ന്‍ ‘പുതുജീവനം’ പദ്ധതിയുടെ അവലോകനയോഗം, പച്ചപ്പ് ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി. സാജിത അധ്യക്ഷത വഹിച്ചു. പുതുജീവനം പദ്ധതിയുടെ ഒന്നാംഘട്ട റിപ്പോര്‍ട്ട് ഐ.റ്റി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ ചെറിയാന്‍ ഏറ്റുവാങ്ങി. കാര്‍ഷിക, സേവനമേഖലയില്‍ പച്ചപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജിജി ജോസഫ് , പി. കെ. സദാശിവന്‍, പി.എം. മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്ക് എം.എല്‍.എ ഉപഹാരം നല്‍കി. കുടുംബശ്രീ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ മുരളി, പച്ചപ്പ് കോഓര്‍ഡിനേറ്റര്‍ കെ. ശിവദാസന്‍, വി. ജയേഷ്, സി. എം. സുമേഷ് എന്നിവര്‍ സംസാരിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *