വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം ജില്ലയിൽ പൂർണ്ണം


Ad

കൽപ്പറ്റ:ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിന്റെ വ്യാപാരദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം ജില്ലയിൽ പൂർണ്ണം. സമരത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന കൽപറ്റയിലെ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വ്യാപാരികൾ സമരത്തിൽ പങ്കെടുത്തു.അതേ സമയം ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സമരത്തിൽ പങ്കെടുത്തിരുന്നില്ല. വ്യാപാരി വ്യവസായി ഏകോപന സമിതിയെ തകർക്കാനും തൊഴിലാളികളെ ഭിന്നിപ്പിക്കുന്നതിനും നീക്കങ്ങൾ നടക്കുന്നതായി കെ. കെ വാസുദേവൻ പറഞ്ഞു. ജില്ലയിലെ വ്യാപാര മേഖലയിൽ ഉണ്ടായ പ്രതിസന്ധിയെ തുടർന്നാണ് കൂലി പുനർനിർണയം മാറ്റി വെക്കണമെന്ന് ആവശ്യപ്പെടുന്ന തെന്നും അദ്ദേഹം പറഞ്ഞു

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *