ഇടതു-വലതു മുന്നണികൾ ആദിവാസി സമൂഹത്തെ വഞ്ചിക്കുന്നു; കെ.സുരേന്ദ്രൻ


Ad

ബത്തേരി: 60 കൊല്ലമായി കേരളത്തെ പറ്റിക്കുന്ന ഇടതു-വലതു മുന്നണികൾ ആദിവാസി സമൂഹത്തെ വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. കേന്ദ്രസഹായം എത്തിക്കാതെ ആദിവാസി സമൂഹത്തെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് വിജയയാത്രയ്ക്ക് ബത്തേരിയിൽ നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ഗോത്ര സമൂഹത്തിന് നല്ല ആഹാരം പോലും ലഭിക്കുന്നില്ല. ജനസംഖ്യയിൽ എസ്.ടി വിഭാഗത്തിൻ്റെ എണ്ണം കുറയുകയാണ്. അവരുടെ സംസ്കാരം ഈ രാഷ്ട്രീയക്കാർ നശിപ്പിച്ചു. മണ്ണും കൃഷിയും കയ്യേറി. കേന്ദ്ര സർക്കാർ നൽകിയ കോടികൾ പാഴാക്കിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വയനാട് ജില്ലയിൽ ഭൂമിയുണ്ടായിട്ടും ആദിവാസികൾക്ക് എന്തുകൊണ്ട് നൽകുന്നില്ല? കഴിഞ്ഞ മന്ത്രിസഭയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരാൾ ഉണ്ടായിട്ടും അവർക്ക് എന്ത് ലഭിച്ചു? സിപിഎമ്മും കോൺഗ്രസും ആദിവാസികളെ ദ്രോഹിക്കുകയാണ്. കർഷക സ്നേഹികളാണെന്ന് പറയുന്ന രണ്ട് മുന്നണികളും വയനാട്ടിലെ കർഷകർക്ക് എന്ത് സഹായമാണ് ചെയ്യുന്നത്. കേരളത്തിൽ മാറി മാറി ഭരിച്ച സർക്കാരുകളാണ് വയനാടിനെ സമ്പൂർണ്ണമായി തകർത്തത്. കേന്ദ്രസർക്കാരിനെ പഴിചാരി ഇനിയും ഈ മുന്നണികൾക്ക് രക്ഷപ്പെടാനാവില്ല. എപിഎംസി നിർത്തലാക്കണം എന്നു പറഞ്ഞ് സമരം ചെയ്യുന്ന രാഹുൽഗാന്ധി എന്താണ് സ്വന്തം മണ്ഡലത്തിൽ എപിഎംസി നടപ്പാക്കാത്തത്? വയനാട്ടിൽ വന്ന് പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി വയനാടിന് എന്തു നൽകി? വയനാടിന് പറ്റിയ അബദ്ധമാണ് രാഹുൽഗാന്ധിയെന്നും സുരേന്ദ്രൻ പറഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *