June 4, 2026

ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് ജന്മദിനം ;പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും 65 സുവർണ്ണ വർഷങ്ങൾ

0
IMG_20211101_093311.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് ജന്മദിനം. കോവിഡ് മഹാമാരിയെ ചെറുത്തുനിൽപ്പുകൊണ്ട് പ്രതിരോധിച്ച് ഐക്യകേരളം ഇന്ന് 65 ആം ജന്മദിനം ആഘോഷിക്കുന്നു. ചരിത്രമുറങ്ങുന്ന പച്ചതുരുത്തിന് ജന്മദിനാശംസകൾ.1956 – ലെ സംസ്ഥാന പുനഃസംഘടന നിയമപ്രകാരം മലയാളം സംസാരിക്കുന്ന തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളോടൊപ്പം മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ കൂടി ചേര്‍ത്ത് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എല്ലാ നവംബര്‍ ഒന്നാം തിയതിയം കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നത്. രൂപീകരണ സമയത്ത് വെറും 5 ജില്ലകൾ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളു.കേരളപ്പിറവി ആശംസകളുമായി മുഖ്യമന്ത്രി ഉള്‍പ്പടേയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. ഭിന്നിപ്പിൻ്റേയും വെറുപ്പിൻ്റേയും ശക്തികൾക്കെതിരെ പോരാടി നാം പടുത്തുയർത്തിയ നാടാണിത്. ആ പോരാട്ടം കൂടുതൽ ഊർജ്ജസ്വലമാക്കേണ്ടതുണ്ട്.പോരാട്ടത്തിന്‍റെയും അതിജീവനത്തിന്‍റെയും 65 സുവർണ വർഷങ്ങളാണത്.രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച് ഒമ്പത് വർഷത്തിനുശേഷമാണ് ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകരിച്ചത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ചാണ് കേരളം സംസ്ഥാനം രൂപീകരിച്ചത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യം സ്വാതന്ത്യാനന്തര ഇന്ത്യയിൽ ശക്തമായിരുന്നു. ഇതിന്‍റെ പേരിൽ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നിരവധി പോരാട്ടങ്ങളും നടന്നു. ഇതിന്‍റെ ഫലമായാണ് കേരള സംസ്ഥാന രൂപീകരണം യാഥാർഥ്യമായത്. ഐക്യത്തിൻ്റേയും സമാധാനത്തിൻ്റേയും സമൃദ്ധിയുടേയും നാളെകൾക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം എന്നതാണ് മുഖ്യമന്ത്രിയുടെ കേരളപ്പിറവി സന്ദേശം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *