വന്യ മൃഗ ശല്യത്തിനെതിരെ കർഷക കൂട്ടായ്മ ഏക ദിന സത്യാഗ്രഹം നടത്തി

കൽപ്പറ്റ.
വന്യമൃഗ ശല്യം മൂലം ' ദുസ്സഹമായ കാർഷിക മേഖല ,സംരംക്ഷിക്കണമെന്നാവശ്യപ്പെട്ട് വയനാട് കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ,സിവിൽ സ്റ്റേഷന് മുന്നിൽ ഏക ദിന
സത്യാഗ്രഹം നടത്തി.
നീർവ്വാരം അമ്മാനിയിൽ കാട്ടാന ആക്രമണത്തിൽ ഒരു കാൽ നഷ്ടമായ ,കാട്ടുനായ്ക്ക സമുദായത്തിലെ മണി സത്യാഗ്രഹം ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് കുട്ടി
സെക്രട്ടറി അഡ്വ. ടി. യു ബാബു
ട്രഷറർ സുലേഖ
ഷിജു സെബാസ്റ്റ്യൻ, ബെന്നി വി എസ്
എന്നിവർ സത്യാഗ്രഹത്തിൽ പങ്കെടുത്ത് സംസാരിച്ചു. 500 ഓളം കർഷകർ 5 മണി വരെയുള്ള സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്.



Leave a Reply