May 1, 2024

സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യഗസ്ഥർ ജില്ലയിലെ സ്കൂൾ വാഹനങ്ങൾ പരിശോധിച്ചു

0
Img 20211101 170716.jpg
കൽപ്പറ്റ-കോവിഡ്  മൂലം ദീർഘകാലം അടച്ചിട്ട സ്കൂളുകൾ നവംബർ 1ആം തിയതി മുതൽ തുറന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യഗസ്ഥർ ജില്ലയിലെ സ്കൂളുകൾ സന്ദർശിച്ച് സ്കൂൾ വാഹനങ്ങൾ പരിശോധിച്ചു . ഒരു മാസം മുൻപ് തന്നെ വാഹനങ്ങളുടെ തയ്യാറെടുപ്പ് സംബന്ധിച്ച് സ്കൂൾ അധികൃതർക്ക് നിർദേശങ്ങൾ നൽകിയിരുന്നു .
മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ ചെക്ക് ലിസ്റ്റ് പ്രകാരം ആയിരുന്നു പരിശോധന. ഭൂരിഭാഗം സ്കൂളുകളിലും വളരെ കുറച്ച് വാഹനങ്ങൾ മാത്രമാണ് യാത്രക്കായി തയ്യാറാക്കിയിരുന്നത്  . പരിശോധിച്ച സ്കൂൾ ബസുകളിൽ കണ്ടെത്തിയ ചില തകരാറുകൾ ശരിയാക്കിയതിനു ശേഷം ഉപയോഗം തുടരാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി . വരും ദിവസങ്ങളിലും രാവിലെ ക്ലാസ്സുകൾ തുടങ്ങുന്നതിനു മുൻപു ക്ലാസ്സുകൾ കഴിയുന്ന സമയത്തും പരിശോധന തുടരും എന്ന് എൻഫോഴ്സ്മെൻ്റ് ആർടിഒ ശ്രീ അനൂപ് വർക്കി അറിയിച്ചു . ഇന്നത്തെ പരിശോധനയിൽ MVI വിനീത് V V , AMVI മാരായ ഗോപീകൃഷ്ണൻ , റെജി , ഷാനവാസ് , സുമേഷ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news