പട്ടിക വർഗ്ഗക്കാർക്ക് പി എസ് സി പരിശീലനം
കുടുംബശ്രീ ജില്ലാ മിഷൻ പട്ടിക വർഗ്ഗക്കായി പി എസ് സി പരിശീലനം സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്സ് പാസായ 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ബ്ലോക്കടിസ്ഥാനത്തിലായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്. താൽപര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്നതിൻ്റെ കോപ്പിയും സഹിതം നവംബർ 10 നുള്ളിൽ കുടുംബശ്രീ സി ഡി എസ് ഓഫീസിലോ കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ജില്ലാ മിഷൽ ഓഫീസിലോ സമർപ്പിക്കേണ്ടതാണ്.
നമ്പർ : 04936 206589





Leave a Reply