മാനന്തവാടി ബോണ്ട് ബസ്സിലെ യാത്രക്കാരും ജീവനക്കാരും കേരളപ്പിറവി ദിനം ആഘോഷിച്ചു

മാനന്തവാടി ബോണ്ട് ബസ്സിലെ യാത്രക്കാരും ജീവനക്കാരും കേരളപ്പിറവി ദിനം ആഘോഷിച്ചു. മാനന്തവാടിയിൽ നിന്നും ഒരു വർഷത്തിന് മുകളിലായി വളരെ ലാഭാകരമായി ഓടുന്ന ബോണ്ട് സർവീസിലാണ് കേരളപ്പിറവിദിനം കേക്ക് മുറിച്ചും കേരളീയ വേഷം അണിഞ്ഞും കേരളപ്പിറവി ആഘോഷിച്ചത്. പരിപാടിയിൽ സ്ഥിരം യാത്രക്കാരായ സ്കറിയ, ശശീന്ദ്രൻ മാസ്റ്റർ, രഘുനാഥ് വയനാട് വിഷൻ,ബസ്സിലെ സ്ഥിരം വനിതാ യാത്രക്കാർ ജീവനക്കാരായ ദിനേശൻ, അൻവർ, വിജയനന്ദ്, ഗിരീഷ് എന്നിവരും പങ്കെടുത്തു.



Leave a Reply