എംപ്ലോയ്‌മെൻ്റ് രജിസ്ട്രേഷൻ പുതുക്കാം
എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചുകളിൽ 2000 ജനുവരി മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്ത (ഐഡൻ്റിറ്റി കാർഡിൽ 10/1999 മുതൽ 6/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) ഉദ്യോഗാർത്ഥികൾക്ക് നവംബർ 30 വരെ സീനിയോറിറ്റി പുന:സ്ഥാപിക്കാവുന്നതാണ്. എംപ്ലോയ്‌മെൻ്റ് ഓഫീസ് മുഖേന ജോലി ലഭിച്ച് യഥാസമയം വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാൻ കഴിയാത്തവർക്കും, ഈ കാലയളവിൽ രജിസ്ട്രേഷൻ റദ്ദായി പുനർ രജിസ്ട്രേഷൻ നടത്തിയിട്ടുള്ളവർക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. ഉദ്യോഗാർത്ഥികൾക്ക് www.employment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന നേരിട്ടും രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.
Leave a Reply