June 24, 2026

കോവിഡ് മരണം; സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് ഒരുങ്ങി

0
IMG_20211102_140106.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവന്തപുരം:‌ കൊറോണ ബാധിച്ച് മരിച്ചവരുടെ ബന്ധുവിന് പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് ഒരുങ്ങി. സർക്കാരിന്റെ സഹായ ധനത്തിന് relief.kerala.gov.in എന്ന വെബ്‌സെറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 50,000 രൂപയാണ് സഹായ ധനമായി ലഭിക്കുന്നത്.
അപേക്ഷയുടെ കൂടെ കൊറോണ ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ് ( ഐ.സി.എം.ആർ നൽകിയത് ), ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് , അപേക്ഷകന്റെ റേഷൻകാർഡ്,ആധാർകാർഡ്. ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പും ചേർക്കണം. പേരും മൊബൈൽ നമ്പറും നൽകിയാൽ ലഭിക്കുന്ന ഒ.ടി.പി. നമ്പർകൂടി നൽകി അപേക്ഷ ഓൺലൈനായി സമർപ്പിക്കാനാകും. അപേക്ഷകന് ലഭിച്ചിട്ടുള്ള ഡെത്ത് ഡിക്ലറേഷൻ നമ്പർ ഉപയോഗിച്ച് വിവരങ്ങൾ ചേർക്കാം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *