August 5, 2026

മാനന്തവാടി നഗരസഭ ഗ്യാസ് ക്രമിറ്റോറിയം തറക്കല്ലിടൽ കർമ്മം നടത്തി

0
IMG_20211102_132243.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭ ചൂട്ടക്കടവിൽ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടി നിർമ്മിക്കുന്ന ഗ്യാസ് ക്രമിറ്റോറിയത്തിന്റെ തറക്കല്ലിടൽ കർമ്മം നടത്തി. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്‌നവല്ലി തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ പി.വി.എസ് മൂസ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. ജോർജ്ജ്. ജേക്കബ് സെബാസ്റ്റ്യൻ, അബുൾ ആസിഫ്, വി.ആർ.പ്രവീജ്, കടവത്ത് മുഹമ്മദ്, കെ. ജയേന്ദ്രൻ ,കെ.ടി. വിനു, കോൺട്രാക്ടർ ഇബ്രാഹിം, സണ്ണി ചാലിൽ, ബിനു, എച്ച്.ഐ-കെ.എം.സജി, ഓവർസിയർ ഷാജി, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളി തുടങ്ങി വിവിധ രാഷ്ട്രീയ മത സാമൂഹിക സന്നദ്ധ പ്രവർത്തകർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *