മലബാർ സമരാനുസ്മരണയാത്ര ബുധനാഴ്ച വയനാട്ടിൽ
കൽപ്പറ്റ :”മലബാർ സമര പോരാളികളെ
നിന്ദിക്കുന്നത്
രാജ്യദ്രോഹം ” എന്ന പ്രമേയത്തിൽ
മലബാർ സമര
അനുസ്മരണ സമിതി
നടത്തുന്ന സമരാനുസ്മരണ യാത്ര
നവബർ മൂന്നിന്ന് ബുധനാഴ്ച ജില്ലയിൽ പര്യടനം നടത്തും.
രാവിലെ പനമരത്ത് നിന്നും ആരംഭിക്കുന്ന പര്യടനം സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി, എന്നിവിടങ്ങളിൽ പര്യടനം നടത്തി വെള്ളമുണ്ടയിൽ സമാപിക്കും.
മലബാർ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർഗോഡ് നിന്നാണ് അനുസ്മരണ യാത്ര ആരംഭിച്ചത്.
അതിജീവന കലാ സംഘം അവതരിപ്പിക്കുന്ന
-ചോര പൂത്ത പട നിലങ്ങൾ_
എന്ന തെരുവ് നാടകവും മലബാർ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ
പുസ്തകങ്ങൾ ലഭ്യമാക്കിയ പുസ്തക വണ്ടിയും സമര സ്മരണകൾ ഉണർത്തുന്ന ഗാനങ്ങളുമായി പാട്ടു വണ്ടിയും യാത്രയിൽ അണിനിരക്കും.
ജാഥക്ക് ജനകീയ സ്വീകരണം നൽകുന്നതിന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സ്വാഗത സംഗം കൺവീനർ എസ് മുനീർ അറിയിച്ചു.
Leave a Reply