പെട്രോൾ ഡീസൽ നികുതി കൊളളയ്ക്കെതിരെ യൂത്ത് ലീഗ് വിളംബര സമരം നടത്തി
മാനന്തവാടി : കേന്ദ്ര കേരള സർക്കാരുകളുടെ ഇന്ധന നികുതി കൊള്ളയ്ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിളംബര സമരം പ്രതിഷേധ പരിപാടി യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഓയിൽ പമ്പിനു മുന്നിൽ വെച്ചു നടത്തി. യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ സൂഫി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ പാണ്ടിക്കടവ്, ബഷീർ.സി, എം അബ്ദുള്ള, സൈനുദ്ധീൻ ചാമക്കാലി, റമീസ് രാജ, ആസിഫ്.ടി, ഷമീർ എന്നിവർ നേതൃത്വം നൽകി





Leave a Reply