പെട്രോൾ പമ്പിൽ നിന്നും വാഹനത്തിൽ ഇന്ധനം മാറ്റി നിറച്ച സംഭവം ;തകരാർ പരിഹരിക്കാനുള്ള എല്ലാ ചിലവും വഹിക്കാമെന്നു അറിയിച്ചിട്ടും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും,പമ്പിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി
മാനന്തവാടി. പെട്രോൾ പമ്പിൽ നിന്നും
വാഹനത്തിൽ ഇന്ധനം മാറ്റി നിറച്ച
തിനെ തുടർന്നുണ്ടായ തകരാർ പരിഹരിക്കാനുള്ള എല്ലാ ചിലവും വഹിക്കാമെന്നു അറിയിച്ചിട്ടും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും,പമ്പിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി.
അഞ്ചാംമൈലിലെ കെ.യു.എച്ച്.ഫില്ലിംങ്ങ് സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെടുത്തുകയും
ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെട്രോൾ പമ്പ് ഉടമകളായ അബ്ദുള്ള കോമ്പി, ജുനൈദ് കോമ്പി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കെല്ലൂർനാലാം മൈൽ സ്വദേശി കോരൻ കുന്നൻ അബ്ദുൽ സമദ് 29 ന്പമ്പിൽ എത്തുകയും, ഫോൺ വിളിച്ച് കൊണ്ട് ഇന്ധനം നിറക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ജീവനക്കാരൻ ഡീസലാണോ എന്ന് ചോദിച്ചപ്പോൾ അതെ എന്ന് പറഞ്ഞതിനെ തുടർന്നാണ്
കാറിൽ ഡീസൽ നിറച്ച് കൊടുത്തത്.
പിന്നീട് മണിക്കൂറുകൾ കഴിഞ്ഞ് പെട്രോൾപമ്പിൽ എത്തുകയുംപെട്രോളിന് പകരം വാഹനത്തിൽ ഡീസലാണ് അടിച്ചതെന്ന് പറഞ്ഞപ്പോൾ വാഹനത്തിനുണ്ടായ തകരാറുകൾ പരിഹരിച്ച് തരാമെന്ന് ഉറപ്പ് നൽകുകയും ചെയ്യുകയായിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ
കാർ റിപ്പയറിംങ്ങിന് കൊണ്ട് പോകുന്നതിനുള്ള
റിക്കവറി വാൻവാടകയായ ആറായിരം രൂപയും, പമ്പിൽ നിന്നും പതിനഞ്ച് ലിറ്റർ പെട്രോളും
നൽകുകയും ചെയ്തു.
പിന്നീട്കാർ റിപ്പയറിംങ്ങിന് ചിലവായ 2311 രൂപ നൽകണമെന്ന ആവശ്യവുമായി സമദ്എത്തിയപ്പോൾ നൽകാമെന്ന് പറഞ്ഞെങ്കിലും
200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഒപ്പിടണമെന്നായിരുന്നു ആവശ്യം.
മദ്ധ്യസ്ഥരുടെ
സാന്നിദ്ധ്യത്തിൽ
മൂന്ന് മാസത്തിനുള്ളിൽ വാഹനത്തിനുണ്ടാകുന്നതകരാറുകൾ പരിഹരിച്ചു തരാമെന്ന് പറഞ്ഞെങ്കിലും, സമ്മതിക്കാതെ
പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു
പെട്രോൾ പമ്പിലെത്തിയ സമദ് പമ്പിൻ്റെ പ്രവർത്തനം മണിക്കൂറുകളോളം തടസ്സപ്പെടുത്തുകയും നിയമങ്ങൾ ലംഘിച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുകയും ഫെയിസ് ബുക്കിൽ ലൈവ് ആയി വീഡിയേ എടുക്കുകയും ചെയ്യുന്നത് പാടില്ലെന്ന് പറഞ്ഞപ്പോൾ ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും, അതിന്നിടയിൽ ഫോൺ റോഡിൽ വീഴുകയുമാണുണ്ടായത്.
സമദ്പമ്പിൽ വാഹനംനിർത്തിയിടുകയും താക്കോലുമായി പോവുകയാണ് ചെയ്തത് വാഹനo തടഞ്ഞ് വെച്ചിട്ടില്ലെന്നുംഏത് സമയത്ത് വന്നാലും വാഹനംകൊണ്ട് പോകാം.
പെട്രോൾ പമ്പിൻ്റെ പ്രവർത്തനം തടസ്സപെടുത്താൻ ശ്രമിക്കുകയും, ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും നിയമങ്ങൾ ലംഘിച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചെയ്ത സമദിന്നെ തിരെ നടപടി സ്വീകരിക്കണമെന്നും
, അത് മൂലമുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നും ആവശ്യപ്പെട്ട്
പനമരം പോലീസ് സ്റ്റേഷനിലും, മറ്റ് വിവിധ അധികാരികൾക്കും പരാതി നൽകിയതായി പെട്രോൾ പമ്പ് ഉടമകളായ അബ്ദുള്ളയും, ജുനൈദ്യം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.




Leave a Reply