June 24, 2026

ജില്ലയില്‍ 331 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 15.46, 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 329 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
IMG_20211103_172508.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന്  331 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 316 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 329 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.46 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 126338 ആയി. 123096 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2349 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2207 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
കല്‍പ്പറ്റ , പുല്‍പ്പള്ളി 33 വീതം , മാനന്തവാടി 31 , ബത്തേരി 30 , മുട്ടില്‍ 23 , പടിഞ്ഞാറത്തറ 18 , മൂപ്പൈനാട് 17 , കണിയാമ്പറ്റ , പനമരം 15 വീതം , വെള്ളമുണ്ട 14 , തരിയോട് , വൈത്തിരി 13 വീതം , തവിഞ്ഞാല്‍ 11 , നെന്മേനി 10 , അമ്പലവയല്‍ , മേപ്പാടി 9 വീതം , തൊണ്ടര്‍നാട് 6 , കോട്ടത്തറ , പൊഴുതന , തിരുനെല്ലി 5 വീതം , നൂല്‍പ്പുഴ 4 , എടവക, മുള്ളന്‍കൊല്ലി 3 വീതം , പൂതാടി 2 , മീനങ്ങാടി , വെങ്ങപ്പള്ളി ഒരോര്‍ത്തര്‍ ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കര്‍ണാടകയില്‍ നിന്നും വന്ന അമ്പലവയല്‍ , വെള്ളമുണ്ട സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
*582 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (03.11.21) പുതുതായി നിരീക്ഷണത്തിലായത് 582 പേരാണ്. 814 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7503 പേര്‍. ജില്ലയില്‍ നിന്ന് 1374 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 836329 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 835067 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 709060 പേര്‍ നെഗറ്റീവും 126338 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *