‘കരുതലോടെ എടവക’- എഡ്യു കിറ്റുകൾ വിതരണം ചെയ്തു

എടവക : കോവി ഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് ദീർഘകാലം അടഞ്ഞുകിടന്ന പൊതു വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ തുടങ്ങിയ സാഹചര്യത്തിൽ എടവക ഗ്രാമ പഞ്ചായത്ത് വിദ്യാർഥികളുടെ ക്ഷേമവും ഉന്നതിയും മുൻ നിർത്തി സ്കൂളുകൾക്ക് കരുതലോടെ എടവക- എഡു കിറ്റുകൾ വിതരണം ചെയ്തു. ടാബുകൾ, തെർമൽ സ്കാനറുകൾ, പൾസ് ഓക്സി മീറ്ററുകൾ, സർജിക്കൽ മാസ്കുകൾ, പി.പി.ഇ. കിറ്റുകൾ, സാനി റ്റൈസർ കാനുകൾ എന്നിവ അടങ്ങിയ കിറ്റുകൾ മുഴുവൻ വിദ്യാലയങ്ങൾക്കുമായി വിതരണം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷിഹാബ് അയാത്ത്, ജോർജ് പടക്കൂട്ടിൽ, ജെൻസി ബിനോയി , മെമ്പറായ ലിസി ജോണി, കല്ലോടി യു.പി.സ്ക്കൂൾ പ്രധാന അധ്യാപകൻ സജി ജോൺ, പി.ഇ.സി. കൺവീനർ സവിതമ്മ തോമസ് പ്രസംഗിച്ചു. എഡു കിറ്റ് പ്രായോജകൻ എൻ.വി. ജോർജ് മാസ്റ്ററെ യോഗം അഭിനന്ദിച്ചു.



Leave a Reply