കൃഷി നാശനഷ്ടം അപേക്ഷ തീയതി നവംബർ 15 വരെ നീട്ടി-കൃഷിമന്ത്രി

തിരുവനന്തപുരം-ഒക്ടോബർ മാസം ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് എ യിം സ് പോർട്ടലിലൂടെ ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നവംബർ 15 വരെ നീട്ടിയതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. കൃഷി നാശം സംഭവിച്ചു 10 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണമെ ന്നായിരുന്നു നിർദ്ദേശം .എന്നാൽ കൂടുതൽ കർഷകർ ദുരിതാശ്വാസ ക്യാമ്പിലും മറ്റും താമസം തുടരുന്ന പ്രത്യേക സാഹചര്യവും കർഷകരുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് തീയതി നവംബർ 15 വരെ നീട്ടിയത്. കർഷകർക്ക് സ്വന്തമായോ, അക്ഷയകേന്ദ്രങ്ങൾ വഴിയോ, കൃഷിഭവൻ മുഖേനയോ അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ വെബ് പോർട്ടൽ www.aims.kerala.gov.in



Leave a Reply