August 7, 2026

വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ കല്‍പ്പറ്റ പൗരസമിതി ജനറല്‍ സെക്രട്ടറി സി പി ഉമ്മര്‍ക്ക് സ്വീകരണം നല്‍കി

0
IMG_20211103_180900.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിദേശ പര്യടനം കഴിഞ്ഞ് വയനാട്ടില്‍ തിരിച്ചെത്തിയ കല്‍പ്പറ്റ പൗരസമിതി ജനറല്‍ സെക്രട്ടറി സി പി ഉമ്മര്‍ക്ക് പൗരസമിതി സ്വീകരണം നല്‍കി. ടൂറിസം സംബന്ധമായി പഠിക്കാന്‍ ദുബായ് ഷാര്‍ജ അബുദാബി ഒമാന്‍ കുവൈത്ത് എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. യോഗത്തില്‍ കെ നാണു വയനാട് ജില്ല അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പി യൂസഫ്, നീലികണ്ടി സാദിഖ്, പി സുബൈര്‍ ഓണിവയല്‍, വി എ അമ്മാനുള്ള, മുഹമ്മദ് കുട്ടി,എം ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ റോപ്പ് വേ സംവിധാനം കൊണ്ടുവരാനും വയനാട്ടിലെ എല്ലാ റിസോര്‍ട്ടുകളും തുറന്നു പ്രേവര്‍ത്തിക്കാനും കല്‍പ്പറ്റ എം എല്‍ എ ടി സിദ്ധിഖനും , മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.

ഫോട്ടോ അടിക്കുറിപ്പ് :വിദേശ പര്യടനം കഴിഞ്ഞ് വയനാട്ടില്‍ തിരിച്ചെത്തിയ കല്‍പ്പറ്റ പൗരസമിതി ജനറല്‍ സെക്രട്ടറി സി പി ഉമ്മര്‍ക്ക് പൗരസമിതി സ്വീകരണം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *