April 24, 2026

ജില്ലയില്‍ 220 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 11.33

0
IMG_20211106_165220.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന്  220 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 293 പേര്‍ രോഗമുക്തി നേടി. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.33 ആണ്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 127140 ആയി. 123911 പേര്‍ രോഗമുക്തരായി. നിലവില്‍ 2445 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2317 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.  
രോഗം സ്ഥിരീകരിച്ചവര്‍
കല്‍പ്പറ്റ 37 , മാനന്തവാടി 22 , പനമരം , ബത്തേരി 18 വീതം , മുട്ടില്‍ , വൈത്തിരി 10 വീതം , അമ്പലവയല്‍ , കണിയാമ്പറ്റ 9 വീതം , മേപ്പാടി , നൂല്‍പ്പുഴ , പുല്‍പ്പള്ളി 8 വീതം , മുള്ളന്‍കൊല്ലി , പടിഞ്ഞാറത്തറ 7 വീതം , നെന്മേനി , പൂതാടി , തവിഞ്ഞാല്‍ 6 വീതം , എടവക , കോട്ടത്തറ , പൊഴുതന 5 വീതം , മീനങ്ങാടി 4 , മൂപ്പൈനാട് , തിരുനെല്ലി , വെള്ളമുണ്ട 3 വീതം , തൊണ്ടര്‍നാട് 2 ആള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കര്‍ണാടകയില്‍ നിന്നും വന്ന ബത്തേരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
1205 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (06.11.21) പുതുതായി നിരീക്ഷണത്തിലായത് 1205 പേരാണ്. 778 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8516 പേര്‍. ജില്ലയില്‍ നിന്ന് 1734 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 840807 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 838993 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 711853 പേര്‍ നെഗറ്റീവും 127140 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *