ജി ഐ എസ് അധിഷ്ഠിത ആസൂത്രണ സര്‍വ്വേ ആരംഭിച്ചു

കാവുംമന്ദം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികള്‍ കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ ജനങ്ങള്‍ക്ക് അതിന്‍റെ ഗുണഫലം ലഭിക്കുന്നതിനും ആവശ്യമായ വിവര ശേഖരണത്തിനുള്ള ജി ഐ എസ് അധിഷ്ഠിത ആസൂത്രണ സര്‍വ്വേ തരിയോട് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. ചെന്നലോട് വാര്‍ഡില്‍ നടക്കുന്ന സര്‍വ്വേയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി നിര്‍വ്വഹിച്ചു. വികസന സമിതി സെക്രട്ടറി കുര്യന്‍ പായിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
വാര്‍ഡില്‍ സര്‍വ്വേ നടത്തുന്നതിന് ചുമതലപ്പെടുത്തിയ എന്യൂമറേറ്റര്‍മാര്‍ ഓരോ വീടുകളിലും എത്തിയാണ് വിവര ശേഖരണം നടത്തുന്നത്. മൊബൈല്‍ ഫോണില്‍ പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷന്‍ വഴി പൊതു, സ്വകാര്യ ഭൂമികളില്‍ ആവശ്യമായ പ്രവൃത്തികള്‍ കണ്ടെത്തി തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതിന് സഹായകരമാക്കുന്നതാണ് ജി ഐ എസ് അധിഷ്ടിത ആസൂത്രണം. അസി എഞ്ചിനിയര്‍ ബിജു, എ കെ മുബഷിര്‍, എഫ് ഇ ജെ പോള്‍, ഇ എം സെബാസ്റ്റ്യന്‍, സാഹിറ പറയികുനി, റഷീന മുസ്തഫ, എന്‍ പി ദേവന്‍, എന്‍ പി ജോര്‍ജ്ജ്, പി ടി ശിവദാസന്‍, ഉഷ ശശി തുടങ്ങിയവര്‍ സംബന്ധിച്ചു.



Leave a Reply