May 14, 2026

കൃഷി നശിപ്പിച്ച കാട്ടുപന്നിയെ തോക്കിന് ലൈസൻസുള്ള കർഷകൻ വെടി വെച്ച് കൊന്നു

0
IMG_20211107_182004.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ-സൗത്ത് വയനാട് ഫോറെസ്റ്റ് ഡിവിഷന്റെ കീഴിൽ കൽപ്പറ്റ റേഞ്ച് ഫോറെസ്റ്റ് ഓഫീസിന്റ പരിധിയിൽ പെട്ട അമ്മാറയിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ ലൈസൻസ് ഉള്ള ഡബിൾ ബാരൽ ഗൺ ഉപയോഗിച്ച് ഗവണ്മെന്റ് ഉത്തരവ് പ്രകാരം ദിനേഷ് അമ്മാറ എന്ന വ്യക്തി വെടിവെച്ചു കൊന്നു.വയനാട് ജില്ലയിൽ ആദ്യമായാണ് ഈ ഉത്തരവ് നടപ്പാക്കുന്നത്. ഉടൻ ഫോറെസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിക്കുകയും നിമിഷങ്ങൾക്കകം തന്നെ സെക്ഷൻ ഫോറെസ്റ്റർ ചന്ദ്രനും സഹപ്രവർത്തകരും സ്ഥലത്തു വരുകയും വേണ്ട പ്രാഥമിക നടപടികൾ സ്വീകരിക്കുകയും ചെയിതു. ഇതിന് 135 cm നീളവും 66cm ഉയരവും , 110cm ചുറ്റു വണ്ണവും 85 kg ക്കി മുകളിൽ തൂക്കവും ഉണ്ട്‌. ഏകദേശം 4വയസിലും കൂടുതൽ പ്രായവും ഉണ്ട്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *