October 13, 2026

മുണ്ടേരി സ്കൂളിന്ഹൈടെക്ക് ക്ലാസ് റൂം ഫർണീച്ചറും , ഡൈനിംഗ് ഹാൾ ഫർണിച്ചറും ഒരുക്കി കൽപ്പറ്റ നഗരസഭ

0
IMG_20211108_070329.jpg
By ന്യൂസ് വയനാട് ബ്യൂറോ
അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യം കുട്ടികൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൽപറ്റ നഗരസഭ മുണ്ടേരി സ്കൂളിന് ലഭ്യമാക്കിയ ക്ലാസ് റൂം ഫർണീച്ചർ, ഡൈനിംഗ് ഹാൾ ഫർണീച്ചർ എന്നിവയുടെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയം തൊടി നിർവ്വഹിച്ചു. വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവരാമൻ .സി .കെ അധ്യക്ഷതവഹിച്ചു .വൈസ് ചെയർപേഴ്സൺ അജിത മുഖ്യപ്രഭാഷണം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ഐസക്ക്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൈന ജോയ് ,പിടിഎ പ്രസിഡണ്ടും കൗൺസിലറുമായ എം.ബി ബാബു ,വാർഡ് കൗൺസിലർ ഷിബു എ.കെ ,പ്രിൻസിപ്പൽ സജീവൻ പി.ടി, ഹെഡ്മാസ്റ്റർ പവിത്രൻ എം ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ അനിൽകുമാർ , സ്റ്റാഫ് സെക്രട്ടറി വിശാല എം.എസ് ,മദർ പി ടി എ പ്രസിഡണ്ട് നസീർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കൽപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് വിദ്യാലയത്തിന് കൈമാറിയ ഗ്രീൻ ബോർഡ് ബാങ്ക് വൈസ് പ്രസിഡണ്ട് ബിജൂജൻ , ബാങ്ക് സെക്രട്ടറി എന്നിവരിൽ നിന്ന് ഹെഡ് മാസ്റ്റർ ഏറ്റുവാങ്ങി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *