May 2, 2024

അമിത ചാർജ്ജ്; സ്വകാര്യ ബസിനെതിരെ കേസ്

0
Img 20211108 070744.jpg
കൽപ്പറ്റ: കെഎസ്ആർടിസി ജീവനക്കാരുടെ സമരം മൂലം പൊറുതിമുട്ടിയ യാത്രക്കാരെ ചൂഷണം ചെയ്ത് സ്വകാര്യ ബസുകൾ. കോഴിക്കോട് നിന്നും കല്പറ്റക്ക് യാത്രക്കാരിൽനിന്നു അമിത് ചാർജ്ജ് ഈടാക്കിയ സ്വകാര്യ ബസിനെതിരെ കൽപ്പറ്റ പോലീസ് കേസെടുത്തു. ടിക്കറ്റൊന്നിനു കോഴിക്കോട് നിന്നും ശനിയാഴ്ച വൈകിട്ട് ഈ റൂട്ടിലോടുന്ന ബസ് യാത്രക്കാരിൽ നിന്നും ഈടാക്കിയത് 200 രൂപ വെച്ച്; അതും ടിക്കെറ്റ് നൽകിക്കൊണ്ട്. അമിത ചാർജ്ജ് നൽകേണ്ടിവന്ന യാത്രക്കാരിൽ ചിലർ നൽകിയ പരാതിയെ തുടർന്ന് പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. വെള്ളിയും ശനിയും നടന്ന കെഎസ്ആർടിസി ജീവനക്കാരുടെ സൂചനാ പണിമുടക്കിൽ ദേശസാൽകൃത മേഖലയായ വയനാട് റൂട്ടിൽ ജനങ്ങൾ ഏറെ കഷ്ടപ്പെട്ടിരുന്നു. ഇതിനിടയിലാണ് സ്വകാര്യ ബസുകളുടെ കൊള്ളിവെപ്പ്.
കോഴിക്കോട് ട്രിപ്പ് അവസാനിപ്പിച്ച ബസ്,  200 രൂപ തോതിൽ ഓരോരുത്തരോടും ഈടാക്കി യാത്ര പുറപ്പെടുകയായിരുന്നുവത്രെ. എന്നാൽ വൈകി ബസിൽ കയറിയ യാത്രക്കാരും വഴിയിൽ വെച്ച് ബസിൽ കയറിയ യാത്രക്കാരും ഈ തുക നല്കാൻ തയ്യാറാവാതെ വന്നതോടെയാണ് പ്രശ്നമുണ്ടായത്. ഇവരാണ് പോലീസിൽ പരാതി നൽകിയത്.
പിഴ ചുമത്തിയ ശേഷം ബസ് പിന്നീട് വിട്ടയച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *