എ.ബി.സി.ഡി പദ്ധതി ക്യാമ്പിന് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന ആധികാരിക രേഖകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക, അവ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുക, ആധികാരിക രേഖകളില്ലാത്തവര്‍ക്ക് രേഖകൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്‌ക്കരിച്ച എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമന്റ് ഡിജിറ്റലൈസേഷന്‍) പദ്ധതിയുടെ ആദ്യഘട്ടം തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പദ്ധതി ഉദ്ഘാടനവും ലോഗോ പ്രകാശനവും സബ് കളക്ടര്‍ ആർ. ശ്രീലക്ഷ്മി നിര്‍വ്വഹിച്ചു. ഐ.ടി വകുപ്പിന്റെയും, പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൈലറ്റടിസ്ഥാനത്തിലാണ് രണ്ട് ദിവങ്ങളിലായി പദ്ധതി നടപ്പാക്കുന്നത്.
ഉച്ചക്ക് ശേഷം ജില്ലാ കളക്ടര്‍ എ. ഗീത, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. ചടങ്ങിൽ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷത വഹിച്ചു. മാനന്തവാടി ടി.ഡി.ഒ ജി. പ്രമോദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശങ്കരന്‍ മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കെ.എ. മൈമൂന, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ എസ്. നിവേദ്, ടി.ഇ.ഒ ഷെല്ലി തുടങ്ങിയവർ പങ്കെടുത്തു. അക്ഷയ സംരംഭകര്‍ പ്രത്യേക കൗണ്ടറുകളിലായാണ് ആധാര്‍, റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, പെന്‍ഷന്‍, ജനന മരണ സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ നല്‍കുന്നത്. വിവിധ വകുപ്പുകളുടെയും, ബാങ്ക്, കെ.എ.എസ്.പി, എൻ.വൈ.കെ വൊളന്റിയര്‍മാര്‍, എസ്.ടി പ്രമോട്ടര്‍മാര്‍, എന്‍.സി.സി കേഡറ്റുകള്‍ എന്നിവർ ക്യാമ്പില്‍ സഹകരിച്ചു.



Leave a Reply