ജൻഡർ ക്ലബ്ബിന്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ വെച്ച് നടന്നു
ജില്ലയിലെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കോളേജുകളിൽ ആരംഭിക്കുന്ന പ്രഥമ ജൻഡർ ക്ലബ്ബിന്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ വെച്ച് നടന്നു.ചർച്ചകൾ, സംവാദങ്ങൾ,സെമിനാറുകൾ തുടങ്ങിയവ ഇതിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഹ്രസ്വ ചിത്ര നിർമ്മാണം പോലുള്ള മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തും. സെൻറ് മേരീസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺ മത്തായി നൂറനാൽ അധ്യക്ഷത വഹിച്ച പരിപാടിക്ക് അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വാസു പ്രദീപ് സ്വാഗതം ആശംസിച്ചു. ജൻഡർ ക്ലബ്ബിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി. സാജിത നിർവഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ ക്ലാസ്സ് നയിച്ചു. ജൻഡർ ക്ലബ്ബ് ചാർജ് ഓഫീസർ പ്രൊ. വിന്നി നന്ദി പറഞ്ഞു.ജൻഡർ പ്രവർത്തനങ്ങൾ താഴെ തട്ടിലേക്ക് എത്തിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.ഇതോടനുബന്ധിച്ചു നിയമ സേവന ദിനാചരണവും യുവതികൾക്ക് വേണ്ടി ആരംഭിക്കുന്ന ഓക്സിലറി ഗ്രൂപ്പ് വിശദീകരണവും നടന്നു.





Leave a Reply