വനിതാ ശക്തീകരണം:വിദ്യാര്‍ഥിനികള്‍ക്കു മൊബൈല്‍ ഫോണ്‍ നല്‍കി

കല്പറ്റ : വെങ്ങപള്ളി പഞ്ചായത്തിലെ നിര്‍ധനരായ വിദ്യാര്‍ഥിനി കള്‍ക്ക് പിണങ്ങോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന മോറി ക്കാപ്പ് റിസോര്‍ട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പഠനവശ്യത്തിനുള്ള മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു. കമ്പനിയുടെ സ്ത്രീ ശക്തീകരണ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മോറി ക്കാപ്പ് റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വേങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുകക്ക് മൊബൈല്‍ നല്‍കി വിതരണ ഉത്ഘാടനം നിര്‍വഹിച്ചു. റിസോര്‍ട് ഗ്രൂപ്പ് ചെയര്‍മാന്‍ നിഷിന്‍ തസ്ലീം ആദ്യക്ഷനായിരുന്നു.
പ്രളയ കാലത്ത് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയും, പിണങ്ങോട് പ്രദേശത്തെ പെയിന്‍ &പാലിയേറ്റിവിന് വാഹനം, വിവിധ പഠന, ജീവിതോ പാധി സഹായങ്ങള്‍ എന്നിവയില്‍ നേരത്തെ തന്നെ റിസോര്‍ട്ട് ഗ്രൂപ്പ് സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്.
ചടങ്ങില്‍ വേങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുക, വൈസ് പ്രസിഡന്റ് പി എം നാസര്‍, കല്പറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ് പി, ഗ്രാമ പഞ്ചായത്ത് അംഗം ജാസര്‍ പാലക്കല്‍, സി കെ ഉസ്മാന്‍ ഹാജി, ജാഫര്‍ സേട്ട്, ഉമ്മര്‍ സി കെ, അബൂബക്കര്‍ സി കെ, ഡോക്ടര്‍ നൗഷാദ് പള്ളിയാല്‍, ഇബ്രാഹിം പുനത്തില്‍, അസ്ലം മാസ്റ്റര്‍, നജീബ് പിണങ്ങോട്, ഉസ്മാന്‍ പഞ്ചാര, മുഹമ്മദ് പനന്തറ എന്നിവര്‍ സംസാരിച്ചു.



Leave a Reply