April 26, 2024

കാളേട്ടൻ സ്മൃതി സംഘടിപ്പിച്ചു

0
Img 20211110 183933.jpg
ഗദ്ദികയെന്ന അനുഷ്ഠാന കലാരൂപത്തെ നില നിൽക്കുന്ന അനീതികൾക്കെതിയ ഉണർത്തുപാട്ടാക്കി മാറ്റിയ കലാകാരനും, പോരാളിയും ജനനേതാവുമായിരുന്നു പി.കെ. കാളേട്ടൻ.
 സ്വന്തമനുഭവങ്ങളിലൂടെ സമൂഹത്തെ ആഴത്തിലറിഞ്ഞകാളേട്ടൻ നിസ്വവർഗത്തിൻ്റെ ആവേശവും പ്രതീക്ഷയുമായിരുന്നു.
 ജാതിയുടെയും തൊഴിലിൻ്റെയും പേരിൽ നടത്തിവന്നിരുന്ന എല്ലാ വിധ അടിച്ചമർത്തലുകൾക്കെതിരെയും ജീവിതാവസനം വരെ പോരാടുകയും മനുഷ്യ സാഹോദര്യത്തിൻ്റെ കൊടിക്കൂറ വാനോളം ഉയർത്തി പിടിക്കുകയും ചെയ്ത കാളേട്ടൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 13 വർഷങ്ങൾ പിന്നിട്ടു. 
” ഒരാളുടെ ജീവിതം നിർണയിക്കപ്പെടുന്നത് മരണാനന്തരം മററു മനുഷ്യർ അയാളെ എങ്ങനെ ഓർക്കുന്നു എന്നതിൻ്റെ കൂടി അടിസ്ഥാനത്തിലാണ്.”
ഈ ചരിത്രദൗത്യം നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിപുലമായ പരിപാടികളോടെ കാളേട്ടൻ സ്മൃതി എന്ന പരിപാടി സംഘടിപ്പിച്ചത്. 
രാഷ്ട്രീയ അതിർവരമ്പുകൾക്കപ്പുറത്ത് നാടിൻ്റെ വികസനത്തിൽ ഒറ്റക്കെട്ടായി ജനങ്ങൾ അണിനിരന്ന ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ രജത ജൂബിലിയും ഈ വർഷം നടക്കുകയാണല്ലോ.
 ആഘോഷത്തിൻ്റെ ഭാഗമായി മുൻകാല ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചു വരുന്നു. കാളേട്ടൻ സ്മൃതിയോടൊപ്പം 2000-2005 കാലയളവിലെ ഭരണ സമിതിയംഗങ്ങളെയും ആദരിച്ചു. 
കാളേട്ടൻ്റെ ചെറുമകൻ കെ.ശിവശങ്കരനും സംഘവും അവതരിപ്പിച്ച ഗദ്ദിക വേറിട്ടൊരു അനുഭവമായി. 
” ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും
ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു”
സദസൊന്നാകെ മനസ്സിൽ മന്ത്രിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും എഴുത്തുകാരനുമായ ജുനൈദ് കൈപ്പാണി പാരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.കെ. കാളൻ മെമ്മോറിയൽ കോളേജ് പ്രിൻസിപ്പൽ ഡോ.സുധാ ദേവി, പി.വി.സഹദേവൻ, വി.വി.നാരായണവാര്യർ, മംഗലശ്ശേരി മാധവൻ മാസ്റ്റർ, വി.കെ.ശശിധരൻ, ജോസ് തലച്ചിറ എന്നിവർ കളേട്ടനൊന്നിച്ചുള്ള അനുഭവങ്ങൾ പങ്കിട്ടു.
2000-2005 കാലത്തെ ഭരണ സമിതിയംഗങ്ങളായ മംഗലശ്ശേരി മാധവൻ മാസ്റ്റർ,കെ അച്ചപ്പൻ,എ.കെ. രാവുണ്ണി നായർ, ജോസ് തലച്ചിറ ,ഡാനിയൽജോർജ്,ചിന്നമ്മ ജോസ്, ഒ.സി. ജയ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.ദിവംഗതനായ മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇബ്രാഹിം ഹാജിയുടെ മകൾ നിലവിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം സൽമ മോയി മരണാനന്തര ബഹുമതി ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.വി.വിജോൾ, ജോയിസി ഷാജു, അംഗങ്ങളായ പി.കെ.അമീൻ , അബ്ദുൾ അസീസ്, ബി.എം.വിമല, രമ്യതാരേഷ്, വി.ബാലൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ.ജയഭാരതി സ്വാഗതവും മെമ്പർ സൽമ മോയി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *