സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍, പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലനം ആരംഭിച്ചു

ചെന്നലോട്: വയനാട് ജില്ലാ പഞ്ചായത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലനം ആരംഭിച്ചു. സാന്ത്വനമേകാന്‍ അയല്‍ക്കണ്ണികള്‍ എന്ന പേരില്‍ നടത്തുന്ന പരിശീലന പരിപാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സൂന നവീന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവീണ്‍ കോഴിക്കോട്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി എന്നിവര്‍ വിഷയാവതരണം നടത്തി.
രണ്ടു ദിവസങ്ങളിലായി വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പരിശീലന പരിപാടിയില്‍ നിരവധി പേര്‍ പങ്കാളികളായി.
വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ ആന്‍റണി, ചന്ദ്രന്‍ മടത്തുവയല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ വിന്‍സന്‍റ്, പാലിയേറ്റീവ് ജില്ലാ കോര്‍ഡിനേറ്റര്‍ പി സ്മിത, പി വി ജെയിംസ്, സനല്‍രാജ്, ജൂലി മാത്യു, ബീന അജു, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply