September 25, 2026

ജില്ലയില്‍ 254 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 11.40

0
IMG_20211111_165620.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന്  254 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 289 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.40 ആണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128489 ആയി. 125254 പേര്‍ രോഗമുക്തരായി. നിലവില്‍ 2410 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2290 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.  
*രോഗം സ്ഥിരീകരിച്ചവര്‍*
പുല്‍പ്പള്ളി 35 , ബത്തേരി 29 , വെങ്ങപ്പള്ളി 24 , കല്‍പ്പറ്റ , മാനന്തവാടി , മേപ്പാടി 22 വീതം , മുട്ടില്‍ 11 , മുള്ളന്‍കൊല്ലി , നെന്മേനി 10 വീതം , എടവക 9 , അമ്പലവയല്‍ , മീനങ്ങാടി , വൈത്തിരി 8 വീതം , പനമരം 7 , പൊഴുതന , നൂല്‍പ്പുഴ 6 വീതം , പൂതാടി 5 ,തവിഞ്ഞാല്‍ 4 , കണിയാമ്പറ്റ , വെള്ളമുണ്ട 3 വീതം , തരിയോട് , തൊണ്ടര്‍നാട് ഓരോര്‍ത്തര്‍ക്കുമാണ് സമ്പര്‍ക്ക ത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
*1230 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.11.21) പുതുതായി നിരീക്ഷണത്തിലായത് 1230 പേരാണ്. 350 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10670 പേര്‍. ജില്ലയില്‍ നിന്ന് 1759 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 848041 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 846223 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 717734 പേര്‍ നെഗറ്റീവും 128489 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *