May 14, 2026

കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഞായറാഴ്ച

0
IMG_20211111_165410.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഞായറാഴ്ച മാനന്തവാടി വയനാട് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ പി എ ജില്ലാ പ്രസിഡന്റ് വി പി രത്‌നരാജ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി മുഖ്യാതിഥിയാകും. ചടങ്ങില്‍ കെ പി എ സംസ്ഥാന പ്രസിഡന്റും ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ് ദേശീയ വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ട വൈ വിജയനെ ആദരിക്കും. കെ പി എ സ്ഥാപക പ്രസിഡന്റ് സേവ്യര്‍ മാസ്റ്റര്‍, കൊവിഡ് പ്രവര്‍ത്തനത്തില്‍ സുസ്ത്യര്‍ഹമായ സേവനം കാഴ്ചവെച്ച കെ ബുഷ്ഹര്‍ എന്നിവരെ ആദരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം ഹസൈനാര്‍, വൈസ് പ്രസിഡന്റ് ടി ടി ഉമ്മര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍ക്കാര്‍ വര്‍ക്കുകള്‍ മുഴുവന്‍ ജില്ലയില്‍ തന്നെ ചെയ്യുവാനുള്ള നീക്കം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും പ്രസ്സ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ നിയന്ത്രിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യപ്പെടും. സി പി മൊയ്തീന്‍, വി ജെ ജോസ്, ശ്യാംപ്രസാദ്, വി രാജനന്ദനന്‍, കെ ബുഷ്ഹര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *