October 22, 2026

കേരള ബാംബൂ ഫെസ്റ്റ് ഡിസംബറിൽ.

0
CollageMaker_20211112_0609282782.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം.
 
കേരള ബാംബൂ ഫെസ്റ്റ് കൊച്ചിയിൽ ഡിസംബറിൽ നടക്കും.
 കേരളത്തിലെ പരമ്പരാഗത മുള മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനും ജീവിത നിലവാരം ഉയർത്തുന്നതിനും വേണ്ടി സംസ്ഥാന വ്യവസായ വകുപ്പ് കേരള സംസ്ഥാന ബാംബൂ മിഷൻ മുഖേന കഴിഞ്ഞ 17 വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന വാർഷിക മേളയാണ് ‘കേരള ബാംബൂ ഫെസ്റ്റ്’. പ്രധാനമായും മുള കരകൗശല മേഖലയിൽ പ്രവർത്തിക്കുന്ന കരകൗശല പ്രവർത്തകർക്ക് തങ്ങളുടെ ഉല്പ്ന്നങ്ങൾ നേരിട്ട് വിപണിയിൽ എത്തിക്കുന്നതിന് വളരെ പ്രയോജനകരമായ അവസരമാണ് ബാംബൂ ഫെസ്റ്റിലൂടെ സാധ്യമാകുന്നത്. ഈ വർഷത്തെ കേരള ബാംബൂ ഫെസ്റ്റ് 2021 ഡിസംബർ 19 മുതൽ 23 വരെ എറണാകുളം മറൈൻ ഡ്രൈവ് മൈതാനത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്നു. 2021 ഡിസംബർ 19 ന് ബഹു. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി . പി. രാജീവ് ഉദ്ഘാടനം ചെയ്യും. കോവിഡ് നിലനില്‍ക്കുന്നതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കി കേരളത്തില്‍ നിന്നുള്ള കരകൗശല പ്രവര്‍ത്തകരെ മാത്രം ഉള്‍പ്പെടുത്തിയാണ് ഈ  പരിപാടി സംഘടിപ്പിക്കുന്നത്.
മുള മേഖലയിലെ അനേകം കരകൗശല ശില്പികൾക്ക് ആശ്രയമായ ബാംബൂ ഫെസ്റ്റിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യം ഉണ്ടാകുന്നത് വയനാട്ടിൽ നിന്നാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *