April 28, 2024

” കരുതാം കൗമാരം ” പുൽപ്പള്ളി പഞ്ചായത്ത് ട്രെയിനീസിന് പരിശീലന പരിപാടി ആരംഭിച്ചു

0
Img 20211112 100146.jpg

 “നിങ്ങളുടെ കുട്ടിയെ നിങ്ങൾ അറിയുക” പുൽപ്പള്ളി പഞ്ചായത്ത് തല പരിശീലനപരിപാടി എയിംസ് അക്കാദമിയിൽ രാവിലെ 10- മുതൽ വൈകുന്നേരം 5 മണി വരെ സംഘടിപ്പിച്ചു.
 'കരുതാം കൗമാരം' പരിപാടി  പുൽപ്പള്ളി പഞ്ചായത്തിലെ വാർഡ് തലത്തിൽ നേരത്തെ അറിയിച്ചതിൻ പ്രകാരം അപേക്ഷ വെച്ച സന്നദ്ധ പ്രവർത്തകരായ ഉദ്യോഗാർത്ഥികൾക്ക് ആണ് പരിശീലനപരിപാടി നൽകിയത്.
 കൗമാരക്കാരായ കുട്ടികളുടെ ആത്മഹത്യ പെരുകിവരുന്ന സന്ദർഭത്തിൽ, പഞ്ചായത്ത് ,വാർഡ് തലത്തിൽ മാതാപിതാക്കൾക്കും കുട്ടികൾ ക്കും പരിശീലനം നൽകുന്നതിനാണ് പ്രത്യേക ട്രെയിനീ സിനെ തെരഞ്ഞെടുത്തിരിക്കുന്നത് .
അംഗനവാടി ടീച്ചേഴ്സ്, സ്കൂൾ ടീച്ചേഴ്സ്, ഡബ്ല്യൂ എസ് എസ്  പ്രവർത്തകർ, എം എസ് ഡബ്ല്യൂ  വിദ്യാർത്ഥികൾ  എന്നിവരാണ് പരിശീലന പരിപാടിക്ക് എത്തിച്ചേർന്നത്.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്: ടി.എസ് ദിലീപ്കുമാർ നിർവ്വഹിച്ചു.
'നിങ്ങളുടെ കുട്ടിയെ നിങ്ങൾ അറിയുക'  എന്ന വിഷയത്തിൽ  പ്രൊജക്റ്റ് മോട്ടിവേറ്റർ കൗൺസിലറായ ഷിബു കുറുമ്പേ മഠം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 
 തുടർന്ന് കുട്ടികൾക്ക് ഗൈഡൻസ് നൽകാൻ വാർഡ് തലത്തിൽ സജ്ജരായ വന്ന പരിശീലകർക്ക് ക്ലാസ്സുകൾ സെലിബ്രിറ്റി താരം : ദേവേന്ദ്രനാഥ ശങ്കരനാരായണൻ ( ഹൈദരാബാദ് ലൂണാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കോഴ്സ് ) നൽകുകയുണ്ടായി.
 പ്രസ്തുത പരിപാടിയിൽ പുൽപ്പള്ളി എയിംസ് അക്കാദമി പ്രിൻസിപ്പൽ : ലിയോ ജോണി, പഞ്ചായത്ത് വാർഡ് മെമ്പർ : ജോഷി ചാരു വേലിയിൽ,കെ വൈ സി വാർഡ് കോഡിനേറ്റർ : ദീപാ ഷാജി, ഷംനാസ് കാലിക്കറ്റ് എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *