‘അന്തരീക്ഷം വാഗ്ദാനങ്ങളേ അല്ല മുഖവിലക്കെടുക്കുക, വാഗ്ദാനങ്ങൾ അല്ല ആവശ്യം സംരംക്ഷണ പ്രവർത്തികളാണ് ‘- ക്ലൈമറ്റ് ആക്ടിവിസ്റ്റ് വനേസ്സ നകാതെ

കാലാവസ്ഥ ഉച്ചകോടിയിൽ നടത്തിയ
പ്രസംഗം വൈറലാകുന്നു.
ബിസിനസ് ഗ്രൂപ്പുകളെയും ബാങ്ക്-ധനകാര്യ സ്ഥാപനങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് ഇന്നലെ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്തം.
“സത്യത്തില്‍ അന്തരീക്ഷം വാഗ്ദ്ധാനങ്ങളെ ഖവിലക്കെടുക്കുന്നില്ല,
അത് നാം എന്തുചെയ്തു എന്നത് മാത്രമാണ് പരിഗണിക്കുന്നത്.
വാഗ്ദ്ധാനങ്ങള്‍ മാനവികതയെ രക്ഷിക്കില്ല.
ബിസിനസ് ഗ്രൂപ്പുകളെയും ബാങ്കുകളെയും വിശ്വസിക്കുക പ്രയാസമാണ്, പ്രത്യേകിച്ചും അവരുടെ മുന്‍കാല പ്രവൃത്തികള്‍ കണക്കിലെടുക്കുമ്പോള്‍..
അവർ;
അവരുടെ വാഗ്ദ്ധാനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നില്ല,
അവരുടെ പ്രതിബദ്ധതകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ സത്യസന്ധരല്ല, അവരുടെ പ്രതിജ്ഞകള്‍ നിറവേറ്റുന്നതില്‍ വിശ്വസനീയരല്ല.
ഇതാണ് യാഥാര്‍ത്ഥ്യം.
അതുകൊണ്ടുതന്നെ,
ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് പറയാനാണ്.
കാലാവസ്ഥാ ചര്‍ച്ചകളുടെ മേശപ്പുറത്ത് ട്രില്യണ്‍ കണക്കിന് ഡോളറുകളുടെ വാഗ്ദ്ധാനങ്ങള്‍ നിരത്തി സംസാരിക്കുന്ന ബാങ്കുകളെ ഞങ്ങള്‍ വിശ്വസിക്കുന്നില്ല,
2009ല്‍ കാലാവസ്ഥാ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കാന്‍ 100 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ വികസിത രാജ്യങ്ങള്‍ പണിപ്പെടുന്നത് കാണുമ്പോള്‍ നിങ്ങളുട വാഗ്ദ്ധാനങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല.
ബിസിനസ് ഗ്രൂപ്പുകളെ, ബാങ്കുകളെ, ധനകാര്യ സ്ഥാപനങ്ങളെ,
നിങ്ങളുടെ വിശ്വാസ്യതയും സത്യസന്ധതയും പ്രതിബദ്ധതയും
ഞങ്ങള്‍ക്ക് കാട്ടിത്തരിക.
ഞങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുക
സത്യത്തില്‍ ഞങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടാനാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്”.



Leave a Reply