June 25, 2026

പുഞ്ചിരി; സൗജന്യമുഖവൈകല്യ – മുച്ചിറി നിവാരണക്യാമ്പ് 13ന് പനമരത്ത്

0
IMG_20211112_115905.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:സമ്പൂർണ മുഖ വൈകല്യ രഹിത ജില്ലയായി വയനാടിനെ മാറ്റാനുള്ള
യജ്ഞത്തിന്റെ ഭാഗമായുള്ള മുഖവൈകല്യ – സൗജന്യമുച്ചിറി നിവാരണ ക്യാമ്പ് പനമരം യതി ഡ്രൈവിംഗ് സ്കൂളിൽ നവംമ്പർ 13 ശനിയാഴ്ച നടക്കും. സെന്റ് ജോൺസ്
ആംബുലൻസ്, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, പനമരം പൗരസമിതി, പത്രപ്രവർത്തക അസോസിയേഷൻ, ജ്യോതിർഗമയ
എന്നി സംഘടനകൾ ചേർന്നാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്.
മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സാണ് ചികിത്സ ഒരുക്കുക. തലയോട്ടിയിലെ മുഴ, ചെവിയില്ലാത്തവർ, പതിഞ്ഞതും
ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറി മൂക്ക്, ചെരിഞ്ഞ താടി, പുറത്തേക്ക്
തള്ളിയ മോണ, ചെറിയ കീഴ്ത്താടി, നീണ്ട താടിയെല്ല്, കണ്‍പോളകള്‍ക്കുള്ള
വൈകല്യങ്ങള്‍, തടിച്ച ചുണ്ടുകള്‍, അണ്ണാക്കിലെ ദ്വാരം, അപകടത്തില്‍
സംഭവിച്ച ന്യൂനതകള്‍ തുടങ്ങി കഴുത്തിന് മുകളിലുള്ള എല്ലാ
വൈകല്യങ്ങള്‍ക്കും പരിശോധനയും തുടര്‍ന്ന് വിദഗ്ധ ചികിത്സയും ശസ്ത്രക്രിയ
ആവശ്യമായിവരുന്നവര്‍ക്ക് പൂര്‍ണമായും യാത്ര ചെലവ്, മരുന്ന്
എന്നിവയുള്‍പ്പടെ സൗജന്യമായി മംഗലാപുരം ഹെഗ്‌ഡെ ഇസ്റ്റിറ്റിയൂട്ട് ഓഫ്മെഡിക്കല്‍ സയന്‍സില്‍ ചെയ്ത് കൊടുക്കും. വിശദ വിവരങ്ങൾക്കും ബുക്കിംഗിനും 9645370145,9645369882
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *